ആവേശമായി താരങ്ങൾ, ആഘോഷമാക്കി യുവത; ഉത്സവച്ഛായയിൽ മാതൃഭൂമിയ്ക്കൊപ്പം പൊന്നിയിൻ സെൽവൻ കേരളാ ലോഞ്ച്


മാതൃഭൂമി സംഘടിപ്പിച്ച മണിരത്നത്തിന്റെ \"പൊന്നിയിൻ സെൽവൻ\" എന്ന സിനിമയുടെ കേരള ലോഞ്ചിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന പരിപാടിയ്ക്കിടെ നടൻ വിക്രം, നടൻ ജയം രവി,നടി തൃഷ, സംവിധായകൻ മണിരത്നം എന്നിവർ | ഫോട്ടോ: പ്രവീൺ ദാസ്

തിരുവനന്തപുരം: സ്വപ്നതാരങ്ങൾ നിശാഗന്ധിയുടെ മണ്ണിലെത്തിയ സന്ധ്യയിൽ, തലസ്ഥാനത്തിന്റെ യുവത ആഘോഷമാക്കിയ അന്തരീക്ഷത്തിൽ ‘പൊന്നിയിൻ സെൽവൻ’ കേരള ലോഞ്ച്. നിശാഗന്ധിയെ ആവേശക്കൊടുമുടിയിലെത്തിച്ച് ഉത്സവാന്തരീക്ഷത്തിലായിരുന്നു മണിരത്നം സംവിധാനംചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ ‘മാതൃഭൂമി’ സംഘടിപ്പിച്ച കേരള ലോഞ്ച് നടന്നത്.

ആയിരക്കണക്കിനു യുവജനങ്ങളാണ് ‘പൊന്നിയിൻ സെൽവന്റെ’ വിശേഷങ്ങളറിയാനും താരങ്ങളെ കാണാനുമായി കനകക്കുന്നിലേക്ക്‌ ഒഴുകിയെത്തിയത്. പെർഫ്യൂം ബാൻഡിന്റെ സംഗീതപരിപാടിയാണ് ആരാധകരെ വരവേറ്റത്. മാസ്മരികസംഗീതവും ചടുലനൃത്തവുമായി പെർഫ്യൂം ബാൻഡ് ആരാധകരെ ആഘോഷത്തിമിർപ്പിലാക്കി.

സംവിധായകൻ മണിരത്നത്തിനൊപ്പം നടൻ വിക്രം, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി എന്നിവരാണ് വേദിയിലെത്തിയത്. വൈകീട്ടുതന്നെ തിങ്ങിനിറഞ്ഞ സദസ്സ് ആവേശത്തിരത്തള്ളലിലായിരുന്നു. വേദിക്കു മുന്നിലേക്ക് താരങ്ങൾ ഇറങ്ങിവന്നപ്പോഴും വേദിയിലേക്ക് ഓരോരുത്തരായി കയറിയപ്പോഴും സദസ്സ് ഹർഷാരവം മുഴക്കി. ആർപ്പുവിളിച്ചും കൊമ്പുകുഴൽ നാദം മുഴക്കിയും കൈകൊട്ടിയും സെൽഫിയെടുത്തും അവർ താരങ്ങളെ നേരിട്ടുകണ്ടതിന്റെ സന്തോഷമറിയിച്ചു.

Also Read

ആവേശക്കടൽ തീർത്ത് 'ചോളൻമാർ'; ചിത്രങ്ങൾ ...

താരങ്ങളുടെ മുന്നിൽ വേദിയിൽ ശിങ്കാരിമേളം കൊട്ടിക്കയറിയതോടെ നിശാഗന്ധി അക്ഷരാർഥത്തിൽ പൊട്ടിത്തെറിച്ചു. ‘പൊന്നിയിൻ സെൽവന്റെ’ ട്രെയിലറും വീഡിയോ ഗാനവും ആവേശത്തോടെയാണ് വേദി സ്വീകരിച്ചത്. ആരാധകരുടെ ആവേശത്തെ പ്രോത്സാഹിപ്പിച്ച് ചെണ്ടകൊട്ടിയും പാട്ടുപാടിയും തമാശപറഞ്ഞും താരങ്ങൾ ജനങ്ങളോടു സംവദിച്ചു. താരങ്ങളെയും സിനിമയെയും ആരാധകർക്കു പരിചയപ്പെടുത്തിയ അവതാരകൻ രാജേഷ് കേശവിന്റെ ഊർജ്ജസ്വലതയെ അഭിനന്ദിക്കാനും വിക്രം മറന്നില്ല.

ലൈക്കാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുഭാസ്‌കരൻ നിർമ്മിക്കുന്ന ചിത്രം ഗോകുലം മൂവീസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസകൃതിയായ, കൽക്കിയുടെ നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ സ്വാഗതം പറഞ്ഞു. സംവിധായകൻ മണിരത്നത്തെ മാതൃഭൂമി വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) ദേവികാ ശ്രേയാംസ്‌കുമാറും വിക്രമിനെ മാതൃഭൂമി ഡയറക്ടർ(ഡിജിറ്റൽ ബിസിനസ്) മയൂരാ ശ്രേയാംസ്‌കുമാറും പൊന്നാടയണിച്ച് ആദരിച്ചു. തൃഷയെയും ജയം രവിയെയും ബാബു ആന്റണിയെയും കല്യാൺ ജൂവലേഴ്‌സ് പ്രതിനിധികളായ സുഗതകുമാറും എം.എസ്.ശ്രീറാമും ബൈജുവും ആദരിച്ചു. കാർത്തിയെയും ഐശ്വര്യ ലക്ഷ്മിയെയും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് മാനേജിങ് പാർട്ണർ സദ്ഗുണാ രാമചന്ദ്രനും പ്രീതാ സദ്ഗുണനും ആദരിച്ചു.

Content Highlights: Chiyaan Vikram, Ponniyin Selvan, Maniratnam, Jayam Ravi, Karthi, Trisha, Aishwarya Lekshmi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented