'ചോളന്‍മാര്‍' തിരുവനന്തപുരത്തേക്ക്; ആരാധകരെ കാണാന്‍


ജയംരവി, കാർത്തി, വിക്രം, മണിരത്‌നം, തൃഷ

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തിരുവനന്തപുരത്ത്. മാതൃഭൂമിയുടെ പൊന്നിയിന്‍ സെല്‍വന്‍ കേരള ലോഞ്ചിനോട് അനുബന്ധിച്ചാണ് താരങ്ങളെത്തുന്നത്. വൈകീട്ട് ആറ് മണിക്ക് നിശാഗന്ധി സ്റ്റേഡിയത്തില്‍ മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ താരസദസ്സ് സംഘടിപ്പിക്കും. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രം, കാർത്തി, ജയംരവി, ജയറാം, വിക്രം പ്രഭു, റഹ്മാൻ, ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, എന്നിവർ സംവിധായകൻ മണിരത്നത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കും.

മാതൃഭൂമി ഒരുക്കുന്ന രണ്ടു മണിക്കൂറിലധികം നീളുന്ന ഈ പരിപാടിയില്‍ ആരാധകര്‍ക്ക് താരങ്ങളുമായി സംവദിക്കാം. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്.സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനോടനുബന്ധിച്ച് രാജ്യത്തെ വന്‍നഗരങ്ങളില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരെ കാണാനെത്തും.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നത്.

ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ജയംരവി, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ലാല്‍, വിക്രം പ്രഭു, കിഷോര്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി ഒരു വലിയ താരനിരയെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് പേക്ഷകര്‍ക്ക് നല്‍കുന്നത്.


Content Highlights: ponniyin selvan team at Trisha Vikram Karthi Jayam Ravi Maniratnam, thiruvananthapuram trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented