പൊന്നിയിന്‍ സെല്‍വനില്‍ ഏറ്റവും പ്രതിഫലം വിക്രമിന്; ഐശ്വര്യ റായ് രണ്ടാമത്


ponniyin selvan

മണിരത്നം സംവിധാനം ചെയ്ത'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുകയാണ്. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രകാശ് രാജ്, ശരത്കുമാര്‍, തുടങ്ങി ഒരു വലിയ താരനിര ചിത്രത്തില്‍ വേഷമിടുന്നു.

500 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. ഐശ്വര്യ റായ് കൈപ്പറ്റുന്നത് 10 കോടിയാണെന്നാണ് വിവരം. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ശത്രുപാളയത്തിലെ നന്ദിനിയെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായ അരുണ്‍മൊഴി വര്‍മ്മനായെത്തുന്ന ജയം രവിയ്ക്കും വന്ദ്യദേവനായെത്തുന്ന കാര്‍ത്തിയ്ക്കും 5 കോടിയാണ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചോള രാജകുമാരി കുന്ദവായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷയ്ക്ക് 2 കോടിയാണ് പ്രതിഫലം. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള ഐതിഹാസിക നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ശോഭിതാ ദൂലിപാല, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ജയചിത്ര തുടങ്ങിവരാണ് മറ്റുതാരങ്ങള്‍.

Content Highlights: ponniyin selvan remuneration of actors, release, Maniratnam, Vikram, Aishwarya rai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented