'പൊന്നിയിന്‍ സെല്‍വനി'ലെ പൂങ്കുഴലി; ശ്രദ്ധനേടി ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങള്‍


പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി

പ്രശസ്ത തമിഴ്‌സാഹിത്യകാരന്‍ കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരുപിടി മലയാളി താരങ്ങള്‍ കൂടി അണിനിരക്കുന്ന ഈ ചിത്രത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൂങ്കുഴലി എന്ന തോണിക്കാരിയുടെ വേഷത്തിലാണ് ഐശ്വര്യ ലക്ഷ്മിയെത്തുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

പൂങ്കുഴലിക്കൊപ്പം കാര്‍ത്തി അവതരിപ്പിക്കുന്ന വന്ദിയദേവന്‍ എന്നിവര്‍ നടത്തുന്ന കപ്പല്‍യാത്ര ദൃശ്യവത്കരിച്ച 'അലകടലാഴം നെലവ് അറിയാതോ' എന്ന ഗാനം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ഒരു നിര്‍ണായകരംഗം കൂടിയാണിത്. അനന്തര നന്ദിയാണ് ആലപിച്ചിരിക്കുന്നത്. എ.ആര്‍. റഹ്മാന്‍ ഈണമിട്ട ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ശിവ അനന്ത് ആണ്.



പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വിക്രം, കാര്‍ത്തി, ജയംരവി, തൃഷ, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയത്.

ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവര്‍മനാണ് ഛായാഗ്രഹണം. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlights: ponniyin selvan maniratnam, poonguzhali aishwarya lekshmi, viral stills from location


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented