'ബീസ്റ്റി'നെ മറികടക്കാനായില്ല, 'വിക്ര'മിനെ പിന്തള്ളി 'പൊന്നിയിന്‍ സെല്‍വന്‍'


Ponniyin Selvan, Beast

ആദ്യ ദിനത്തില്‍ ഗംഭീരമായ വരുമാനം നേടി കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍. തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് 'പൊന്നിയിന്‍ സെല്‍വന്‍' എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിലയിരുത്തുന്നു.

അജിത് ചിത്രം 'വലിമൈ' ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള 'ബീസ്റ്റ്' നേടിയത് 26.40 കോടിയാണ്. 'വിക്രമി'നെ പിന്നിലാക്കിയാണ് 'പൊന്നിയിന്‍ സെല്‍വന്‍' മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് 'വിക്ര'മിന്റെ ആദ്യദിന വരുമാനം. യു.എസ് ബോക്‌സ് ഓഫീസില്‍ നിന്നും കഴിഞ്ഞ ദിവസം എട്ടു കോടിയോളമാണ് 'പൊന്നിയിന്‍ സെല്‍വന്‍' നേടിയത്. ഹൃത്വിക് റോഷന്‍-സെയ്ഫ് അലിഖാന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന 'വിക്രം വേദ'യാണ് 'പൊന്നിയിന്‍ സെല്‍വ'നുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. തമിഴ്ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കായ ചിത്രം യു.എസില്‍ നിന്ന് ഒന്നരക്കോടിയോളം നേടി.റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് 'പൊന്നിയിന്‍ സെല്‍വ'ന്റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു 'വിക്ര'മിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.


Content Highlights: Ponniyin Selvan Maniratnam Box Office Collection PS1 Beast Valimai Vikram Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented