ഒരുകോടി രൂപ; കൽക്കി ട്രസ്റ്റിന് പൊന്നിയിൻ സെൽവൻ ടീമിന്റെ വിജയസമ്മാനം


കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന വിജയാഘോഷത്തിനിടെ സംവിധായകനും കൂട്ടരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്‌

പൊന്നിയിൻ സെൽവൻ 1 സിനിമയുടെ നിർമാതാവ് സുബാസ്കരനും (നടുക്ക്) സംവിധായകൻ മണിരത്നവും കൽക്കി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സീതാ രവിക്കൊപ്പം | ഫോട്ടോ: twitter.com/LycaProductions

മിഴിൽ ഈ വർഷമിറങ്ങിയതിൽ വൻവിജയം നേടിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ 1. ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മണിരത്നമാണ് ചിത്രം സംവിധാനം ചെയ്തത്. 500 കോടിയിലേറെയാണ് ആ​ഗോളതലത്തിൽ സിനിമ വാരിക്കൂട്ടിയത്. സിനിമയുടെ വിജയത്തിലുള്ള സന്തോഷമായി കൽക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ഒരുകോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് ചലച്ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ.

കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന വിജയാഘോഷത്തിനിടെ സംവിധായകനും കൂട്ടരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്‌. നിർമാതാവ് എ സുബാസ്കരൻ, സംവിധായകൻ മണിരത്നം എന്നിവർ ചേർന്നാണ് ട്രസ്റ്റിനുള്ള ചെക്ക് ട്രസ്റ്റ് ഓഫീസിൽ നേരിട്ടെത്തി കൈമാറിയത്. കൽക്കി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റിയായ സീതാ രവി ചെക്ക് ഏറ്റുവാങ്ങി. കൽക്കി കൃഷ്ണമൂർത്തിയുടെ മകനായ കൽക്കി രാജേന്ദ്രൻ സന്നിഹിതനായിരുന്നു.

ചെന്നൈയിൽ നടന്ന പൊന്നിയിൻ സെൽവൻ വിജയാഘോഷത്തിൽ സംവിധായകൻ മണിരത്നം, താരങ്ങളായ വിക്രം, കാർത്തി, ജയംരവി, പാർത്ഥിപൻ എന്നിവർ പങ്കെടുത്തു. രണ്ട് ഭാ​ഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമാണിപ്പോൾ പുറത്തുവന്നത്. രണ്ടാം ഭാ​ഗം ഉടൻ പുറത്തിറങ്ങും. ജയമോഹനും ഇളങ്കോ കുമരവേലും ചേർന്നാണ് തിരക്കഥയൊരുക്കിയത്.

വിക്രം, കാർത്തി, ജയംരവി, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറെ അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാ​ഗമായത്. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതമൊരുക്കിയത്.

Content Highlights: ponniyin selvan movie, PS 1 makers donate Rs 1 cr to writer Kalki's trust


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented