അന്ന് മമ്മൂക്ക താമസിച്ചിരുന്ന ഹോട്ടലില്‍ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വിക്രം


Vikram| Photo: Praveen Das M

1990 ലാണ് എന്‍ കാതല്‍ കണ്‍മണി എന്ന തമിഴ്ചിത്രത്തിലൂടെ വിക്രം അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടു തമിഴ്ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും കാര്യമായ ശ്രദ്ധനേടാനായില്ല. തുടര്‍ന്നാണ് മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ധ്രുവം എന്ന സിനിമയില്‍ വിക്രം ഒരു വേഷം ചെയ്യുന്നത്. മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ ധ്രുവത്തിലെ ഭദ്രന്‍ എന്ന കഥാപാത്രത്തിലൂടെ വിക്രമിന് സാധിച്ചു. കഴിഞ്ഞ ദിവസം പൊന്നിയിന്‍ സെല്‍വന്‍ കേരളാ ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ വിക്രം 'ധ്രുവം' സിനിമയ്ക്കായി കേരളത്തില്‍ വന്ന ഓര്‍മകള്‍ പങ്കുവച്ചു. ധ്രുവത്തില്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂട്ടി താമസിച്ചിരുന്ന പങ്കജ് ഹോട്ടലില്‍ എന്നെങ്കിലും ഒരു മുറിയെടുക്കണമെന്ന് സ്വപ്‌നം കണ്ടിരുന്നതായി വിക്രം പറഞ്ഞു.

സിനിമയില്‍ ചെറിയ റോള്‍ ചെയ്യാനായി തിരുവനന്തപുരത്ത് വന്നു. ഒരു ചെറിയ ലോഡ്ജിലായിരുന്നു അന്ന് ഞാന്‍ താമസിച്ചത്. ഇന്ന് താമസിക്കുന്നത് അതിനേക്കാള്‍ സൗകര്യമുള്ള ഹോട്ടലിലാണ്. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലില്‍ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ട്. ഭാര്യയെയും കുടുംബത്തെയും ഒരിക്കല്‍ കൂട്ടിക്കൊണ്ടുപോയി ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ടുണ്ട്. തിരുവനന്തപുരം എന്നും എനിക്ക് വലിയ ഓര്‍മ്മകളാണ്.

ഒരു തമിഴ് മാസികയില്‍ വന്ന ചിത്രം കണ്ടാണ് ജോഷി സാര്‍ എന്നെ ധ്രുവത്തിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് തിരുവനന്തപുരത്ത്. പ്രഭാതങ്ങളില്‍ എം ജി റോഡിലൂടെ നടക്കാന്‍ പോകുമായിരുന്നു. ആകെ ഒരു ഉന്തുവണ്ടിക്കാരന്‍ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞ് വിക്രം എന്ന് വിളിച്ച് കൈവീശി കടന്നുപോയത് ഓര്‍മയുണ്ട്. മലയാളത്തില്‍ അങ്ങനെ അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ സിനിമകള്‍ക്ക് മലയാളികള്‍ നല്‍കുന്ന സ്വീകരണത്തിനും തരുന്ന സ്നേഹത്തിനും നന്ദിയുണ്ട്. വിക്രം എന്ന് നിങ്ങള്‍ വിളിക്കുമ്പോള്‍ വലിയ സന്തോഷമാണ്- താരം പറഞ്ഞു.

ലോഞ്ച് ചടങ്ങില്‍ സംവിധായകന്‍ മണിരത്‌നം, ചിത്രത്തിലെ താരങ്ങളായ ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി തുടങ്ങിയവരും പങ്കെടുത്തു. ചിത്രം സെപ്റ്റംബര്‍ 30-നാണ് തിയേറ്ററുകളില്‍ എത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. ഐശ്വര്യ റായ്, ജയറാം, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ലാല്‍, വിക്രം പ്രഭു, കിഷോര്‍, ശോഭിതാ ദൂലിപാല, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുന്നത്.

Content Highlights: Ponniyin selvan Kerala launch, Chiyaan Vikram shares memories about Dhruvam film, mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented