തമിഴ്‌സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യം; പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നതിങ്ങനെ


ടീസറിലെ രംഗങ്ങൾ

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ റിലീസ് കാത്തിരിക്കുകയാണ് ആരാധകര്‍. ചോള രാജവംശത്തിന്റെ ചരിത്രകഥയുടെ പശ്ചാത്തലത്തില്‍ മികച്ച താരനിരയുമായി വരുന്ന ഈ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്നത്.

തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായി ഐമാക്‌സ് വേര്‍ഷനിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിലൂടെ മികച്ച ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മണിര്തനത്തിന്റെ മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്.

കല്‍ക്കിയുടെ അതേ പേരിലുള്ള ചരിത്രനോവല്‍ ആധാരമാക്കിയാണ് മണിരത്‌നം ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ വലിയ തംരംഗം സൃഷ്ടിച്ചിരുന്നു.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍.

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 നു ചിത്രം തീയേറ്ററുകളില്‍ എത്തും.

മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍. ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2012-ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചിരുന്നു. എന്നാല്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.

2015-ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.


Content Highlights: Ponniyin Selvan I release, Mani Ratnam, IMAX format, Chiyaan Vikram, Aishwarya, Trisha, Karthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented