പൊന്നിയിന്‍ സെൽവൻ കേരള വിതരണവകാശം  ശ്രീ ​ഗോകുലം മൂവീസിന്


Ponniyin Selvan

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിന്‍ സെൽവന്റെ കേരള വിതരണാവകാശം ശ്രീ ​ഗോകുലം മൂവീസിന്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ നിർമ്മിക്കുന്ന ചിതം മണിരത്നമാണ് സംവിധാനം ചേയ്യുന്നത്. മെ​ഗാ ബജറ്റിൽ രണ്ട് ഭാ​ഗങ്ങളായി ചിത്രീകരിച്ച സിനിമ സെപ്റ്റംബർ 30നാണ് റിലീസാകുന്നത്. 500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, കാർത്തി, ജയം രവി, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എആർ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനങ്ങളെല്ലാം ഇതിനകം തന്നെ പാൻ ഇന്ത്യൻ ഹിറ്റായിട്ടുണ്ട്.

ലോകം മുഴുവൻ കാത്തിരിക്കുന്ന പൊന്നിയിന്‍ ശെൽവൻ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ​ഗോകുലം മൂവീസ് ഉടമ ​ഗോകുലം ​ഗോപാലൻ പറഞ്ഞു. കേരളത്തിൽ 250ഓളം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളായ ലൈ​ഗർ, കോബ്ര, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ​ഗോകുലം മൂവീസ് പൊന്നിയിന്‍ ശെൽവൻ കേരളത്തിൽ എത്തിക്കുന്നത്.പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴൻ എന്ന പൊന്നിയിന്‍ ശെൽവന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് ചിത്രീകരണം ആരംഭിച്ചത്.

Content Highlights: Ponniyin Selvan: I Maniratnam Gokulam Movies to distribute in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented