'വിക്ര'മിന്റെ റെക്കോഡ് തകർക്കുമോ 'പൊന്നിയിൻ സെൽവൻ'?


ponniyin selvan, Vikram

കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ ആദ്യ ദിന വരുമാനം റെക്കോ‍ഡുകൾ തകർക്കുമെന്ന് റിപ്പോർട്ടുകൾ. റിലീസ് ദിനത്തെ മുൻകൂർ ബുക്കിങിലൂടെ 17 കോടിയാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണിൽ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോ‍ഡാണ് പൊന്നിയിൻ സെൽവൻ തകർത്തത്. 15 കോടിയായിരുന്നു വിക്രമിന്റെ ആദ്യദിനത്തിലെ മുൻകൂർ ബുക്കിങ് വരുമാനം.

33 കോടിയായിരുന്നു വിക്രമിന്റെ ഇന്ത്യയിലെ ആദ്യദിന വരുമാനം. മണിരത്നം ചിത്രം അത് മറികടക്കും എന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകൾ. അങ്ങനെ സംഭവിച്ചാൽ ഈ വർഷം ആദ്യദിനത്തിൽ ഏറ്റവും വരുമാനം നേടിയ ചിത്രം എന്ന റെക്കോഡും പൊന്നിയിൻ സെൽവനായിരിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിരിക്കുന്നത്. ഹൃത്വിക് റോഷൻ-സെയ്ഫ് അലിഖാൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന വിക്രം വേദയാണ് പൊന്നിയിൻ സെൽവനുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. തമിഴ്ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണിത്.

Also Read

കൽക്കിയുടെ ഇതിഹാസം, മണിരത്നത്തിന്റെ മാസ്റ്റർപീസ്, ...



പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവനിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.


Content Highlights: ponniyin selvan opening day, box office collection, Vikram, Vikram Vedha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented