230 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'; രാജ്യത്തും വിദേശത്തും വന്‍സ്വീകരണം


ponniyin selvan

കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' വിജയക്കുതിപ്പ് തുടരുന്നു. 230 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സെപ്തംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിനം പിന്നിടുമ്പോഴാണ് ഈ നേട്ടം.

ആദ്യദിനത്തില്‍ തമിഴ്‌നാട്ടില്‍നിന്നു മാത്രം 25.86 കോടി ചിത്രം നേടി. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് 'പൊന്നിയിന്‍ സെല്‍വന്‍'. അജിത് ചിത്രം 'വലിമൈ' ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള 'ബീസ്റ്റ്' നേടിയത് 26.40 കോടിയാണ്. 'വിക്രമി'നെ പിന്നിലാക്കിയാണ് 'പൊന്നിയിന്‍ സെല്‍വന്‍' മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് 'വിക്ര'മിന്റെ ആദ്യദിന വരുമാനം.



വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നു ചിത്രം ആദ്യദിനം വാരിയത്. അമേരിക്കന്‍ ബോക്സ് ഓഫിസില്‍നിന്നു മാത്രം 15 കോടിയാണ് വരുമാനം.

ആദ്യ ദിനം മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് 'പൊന്നിയിന്‍ സെല്‍വ'ന്റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു 'വിക്ര'മിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Ponniyin Selvan Box Office collection, Maniratnam, Vikram, Aishwarya Rai, Karthi, Trisha, Jayam Ravi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented