ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പി. എസ്.-2' വിലെ ആദ്യ ഗാനം മാര്‍ച്ച് 20 തിങ്കളാഴ്ച പുറത്തിറങ്ങും. ' അകമലര്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. റഫീക്ക് അഹമ്മദ് രചിച്ച് ശക്തിശ്രീ ഗോപാലന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.
ഏപ്രില്‍ 28-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരിക്കുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റഹ്മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ'നിലെ ആകര്‍ഷക ഘടകങ്ങളാണ്.
ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും. പി.ആര്‍.ഒ. -സി.കെ. അജയ് കുമാര്‍.
Content Highlights: ponniyin selvan 2, first song, a.r. rahman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..