നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത നടൻ ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച പാർവതിയ്ക്ക് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ.

"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ...

Posted by Sreekumaran Thampi on Monday, 12 October 2020

പാർവതിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്തെന്ന് കലാകാരികൾ തിരിച്ചറിയേണ്ടത് എന്ന് കവിയും സംവിധായകനും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി കുറിച്ചപ്പോൾ നിലപാടുകള്‍ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ പാര്‍വ്വതിയെപോലെയുള്ള പെണ്‍കുട്ടികളെ നമുക്ക് വേണമെന്നായിരുന്നു പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം.

ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്തമുള്ള ധീരയായ പെൺകുട്ടി എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചത്.

സ്വന്തം സഹപ്രവർത്തകയെ അപമാനിച്ച ഇടവേള ബാബുവിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് A.M.M.A യിൽ നിന്ന് രാജിവയ്ക്കാനുള്ള...

Posted by K.K Rema on Monday, 12 October 2020

ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ...അഭിവാദ്യങ്ങൾ ...മരിച്ചു പോയി എന്ന വാക്ക്...

Posted by Hareesh Peradi on Monday, 12 October 2020

വ്യക്തിപരവും കരിയര്‍പരവുമായ നഷ്ടങ്ങളുടെ സാധ്യതകള്‍ മുന്നിലുണ്ടായിട്ടും വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാര്‍ത്ഥ ധീരതയെന്ന് വി.ടി ബൽറാം പ്രതികരിച്ചു.

AMMA യിൽനിന്നു പാർവ്വതി രാജി വെച്ചു.......നിലപാടുകൾ തന്റേടത്തോടെ ഉറക്കെ ഉറക്കെ പറയാൻ വേണം നമുക്ക് പെൺകുട്ടികൾ പാർവ്വതിയെപോലെ.

Posted by P.K.Sreemathi Teacher on Monday, 12 October 2020

വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത്...

Posted by VT Balram on Monday, 12 October 2020

Content Highlights: political film fraternity heap praises on Parvathy after Resigning From AMMA