യുവനടിമാർക്ക് നേരെയുള്ള ലൈം​ഗികാതിക്രമം; നിർമാതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം


ദുരനുഭവം നേരിട്ട നടിമാരിൽ ഒരാൾ കണ്ണൂരും മറ്റൊരാൾ എറണാകുളത്തുമാണുള്ളത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിരിക്കുകയാണ്.

പ്രതീകാത്മകചിത്രം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കോഴിക്കോട്ടെത്തിയ യുവനടിമാർക്ക് നേരെയുള്ള ലൈം​ഗികാതിക്രമത്തിൽ പോലീസ് കേസെടുക്കാനുള്ള നടപടികൾ തുടങ്ങി. പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിർമാതാക്കൾ ഇ-മെയിൽ വഴി പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ നടിമാരിലൊരാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ദുരനുഭവം നേരിട്ട നടിമാരിൽ ഒരാൾ കണ്ണൂരും മറ്റൊരാൾ എറണാകുളത്തുമാണുള്ളത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിരിക്കുകയാണ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസെടുക്കുക. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.



ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങൾ കോഴിക്കോട്ടെ മാളിൽ എത്തിയത്. പ്രധാനതാരങ്ങളെല്ലാവരും വരുന്നതിനാൽ നല്ല തിരക്കായിരുന്നു ഈ സമയത്ത് മാളിൽ അനുഭവപ്പെട്ടത്. പ്രചാരണപരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാർക്കും നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ദുരനുഭവമുണ്ടായത്.

ഇതിൽ ഒരു നടി ആക്രമിച്ചയാളെ തിരിച്ച് തല്ലുകയും ചെയ്തിരുന്നു. രണ്ടാമത്തെ നടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ നേരിട്ട മോശം അനുഭവത്തേക്കുറിച്ച് പുറംലോകം അറിഞ്ഞത്.

Content Highlights: police started investigation on actressess molestation case kozhikode, Pantheerankavu Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented