മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. 

ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ്‌ പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. തന്റെ ഗര്‍ഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകമാണ് പരാതിയ്ക്ക് ആധാരം. 

ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരേയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരേയും കേസെടുക്കണമെന്നുമാണ് ആവശ്യം.

Content Highlights: Alpha Omega Christian Mahasangh files Police complaint against Kareena Kapoor for hurting religious sentiment,