Pokkiri Simon

ളയദളപതി വിജയക്ക് പിറന്നാള്‍ ആശംസ നേരുന്ന തിരക്കിലാണ് തമിഴകം. വലിയ ആരാധകവൃന്ദമുള്ള കേരളവും കാത്തിവച്ചിരുന്നു ഒരു പിറന്നാള്‍ സമ്മാനം. അതാണ് സണ്ണി വെയ്ന്‍ നായകനാവുന്ന പോക്കിരി സൈമണിന്റെ ടീസര്‍.

കേരളത്തിലെ ഒരു വിജയ് ഫാനിന്റെ കഥയാണ് അമ്പാടി തിരക്കഥയെഴുതി ജിജൊ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ വിജയിന്റെ ജന്മദിനത്തില്‍ പുറത്തിറക്കിയതിന്റെ കാരണവും ഇതുതന്നെ.

സണ്ണി വെയ്‌നും കൂട്ടുകാരും വിജയിന്റെ അഴകിയ തമിഴ് മകനിലെ എല്ലാപുഗഴും ഒരുവന്‍ ഒരുവനുക്കെ എന്ന ഗാനം പാടി ഓട്ടോയില്‍ പോകുന്നതാണ് 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്. ഇവര്‍ വിജയ് അണ്ണന് പിറന്നാള്‍ ആശംസ നേരുന്നതോടെയാണ് ടീസര്‍ അവസാനിക്കുന്നത്.