പോയൻ്റ് റേഞ്ച്
സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പോയിൻ്റ് റേഞ്ച് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പൂർത്തിയായി. ഡിഎം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ശരത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ, ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെൻ, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമാണ്.
മിഥുൻ സുബ്രന്റെ കഥയ്ക്ക് ബോണി അസ്സനാർ തിരക്കഥ രചിച്ചിരിക്കുന്നു. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്. സഹനിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേർന്നാണ്. ഇവരുടെ വരികൾക്ക് പ്രദീപ് ബാബു, ബിമൽ പങ്കജ്, സായി ബാലൻ എന്നിവർ ചേർന്നാണ് ഈണം
പകർന്നിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ സി, കലാസംവിധാനം: ഷെരീഫ് CKDN, ആക്ഷൻ: റണ്‍ രവി, പിആർഒ: ശബരി.
Content Highlights: Appani Ravi, Point Range Movie, Malayalam Movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..