കാഴ്ചയും കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസം ഇത്രയും ലളിതം


പോയിന്റ് ഓഫ് വ്യു എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

ഹ്രസ്വചിത്രത്തിൽ നിന്നും| screengrab: https:||youtu.be|sp1owOHN4BU

മനുഷ്യരുടെ കാഴ്ച്ചപ്പാടുകള്‍ക്ക് നേരെയുള്ള ഒരു ചോദ്യവും ഉത്തരവുമാണ് പോയിന്റ് ഓഫ് വ്യൂ എന്ന ഹ്രസ്വചിത്രം. ഒരേ വസ്തുവിനെ രണ്ടു വ്യത്യസ്ത വ്യക്തികള്‍ കാണുമ്പോള്‍ അവരുടെ കാഴ്ചകള്‍ അവരുടെ മാനസികാവസ്ഥയെയും സ്വഭാവത്തെയും ആശ്രയിച്ചായിരിക്കും രൂപപ്പെടുക എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളത്തില്‍ അത്ര സുപരിചിതമല്ലാത്ത വണ്‍ മിനിറ്റ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് പോയിന്റ് ഓഫ് വ്യൂ ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നര മിനുട്ടില്‍ കവിയാതെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നതിനെയാണ് വണ്‍ മിനിറ്റ് ചലഞ്ച് എന്ന് പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രദര്‍ശനത്തിനെത്തിയ പോയിന്റ് ഓഫ് വ്യുവിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തിരക്കഥാകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ ജോമിറ്റ് ജോസാണ് ഈ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. പോളിടെക്‌നിക്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ ആയ പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിങ്ങും ശബ്ദമിശ്രണവും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ ആണ്. നിര്‍മ്മാണം ഐഡിയല്‍ തിയ്യറ്റര്‍ പ്രൊഡക്ഷന്‍സ്. അഭിനേതാക്കള്‍- ബേസില്‍ പി ദാസ്, അരുണ്‍ ജോര്‍ജ്ജ് വലിയപറമ്പില്‍.

Content Highlights: Point Of View One Minute Short Film 2020, Ideal Theater, Jomit Jose, Pramod K Pillai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented