പഠാൻ സിനിമയുടെ പോസ്റ്റർ, നരേന്ദ്ര മോദി | ഫോട്ടോ: www.facebook.com/IamSRK, മാതൃഭൂമി ലൈബ്രറി
ആയിരംകോടി എന്ന മാന്ത്രികസംഖ്യയിലേക്ക് അടുക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ പഠാന്റെ ബോക്സോഫീസ് കളക്ഷൻ. പ്രതിഷേധങ്ങളും ബഹിഷ്കരണാഹ്വാനങ്ങളുമെല്ലാം നിഷ്പ്രഭമാക്കിയാണ് പഠാന്റെ കുതിപ്പ്. ചിത്രത്തേക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ ഒരു പരാമർശമാണ് പഠാനേക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രി പഠാനേക്കുറിച്ചും പരാമർശിച്ചത്. ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ നിറഞ്ഞുകവിയുകയാണ് എന്നാണ് പ്രധാനമന്ത്രി സഭയിൽ പറഞ്ഞത്. കശ്മീരിലെ മാറുന്ന സാഹചര്യങ്ങളേക്കുറിച്ച് പറയുന്നതിനിടെയാണ് ഷാരൂഖ് ചിത്രത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
നരേന്ദ്ര മോദിയുടെ വാക്കുകൾ ഷാരൂഖ് ആരാധകർ ഏറ്റെടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഈ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഷാരൂഖ് ആരാധക ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ്.
പഠാൻ റിലീസിന് തൊട്ടുമുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ഒഴിഞ്ഞുനിൽക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ടുദിവസം നീണ്ട ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടംപിടിക്കാൻ നോക്കുന്നവരെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി താക്കീത് ചെയ്തെന്നും വാർത്തകൾ വന്നിരുന്നു.
Content Highlights: Pathaan Movie Updates, PM On Pathaan, Narendra Modi About Pathaan at Loksabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..