കൊല്ലം; പ്രശസ്ത പ്രഫഷനല്‍ നാടകകൃത്ത് സി.ആര്‍. മനോജ് (45) അന്തരിച്ചു. ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍  രചിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ. സഹോദരനാണ്.

കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി.എ.രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി

 

സംസ്‌കാര ചടങ്ങുകള്‍ കുടുംബ വീട്ടില്‍ വച്ച് നടക്കും.

Content Highlights: Playwriter drama artist CR Manoj Passed away Kollam, CR Mahesh MLA