പി.കെ.ആർ പിള്ള | PHOTO: FACEBOOK / MADHUPAL KANNAMBATH
മുംബൈ : പി.കെ.ആർ. പിള്ളയെ സിനിമാ നിർമാതാവാക്കി വളർത്തിയനഗരമാണ് മുംബൈ. വൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പി.കെ.ആർ. പിള്ളയെ കൊണ്ടാടിയ സിനിമാലോകം തന്നെയാണ് അദ്ദേഹത്തെ അവസാനനാളുകളിൽ കൈയൊഴിഞ്ഞത്.
തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ ചൊവ്വാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. ശിർദി സായിബാബയുടെ ഭക്തനായിരുന്ന പിള്ള ആ പേരിലാണ് നിർമാണ കമ്പനിയൊരുക്കിയത് - ശിർദി സായി ക്രിയേഷൻസ്.
അവസാന കാലത്ത് അദ്ദേഹം അനുഭവിച്ചത് ദാരിദ്ര്യവും ഒറ്റപ്പെടലുമാണെന്ന് മുംബൈയിലെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ. പിള്ള വ്യാപാരാവശ്യങ്ങൾക്കായാണ് മുംബൈയിലെത്തിയത്. പിന്നീട് ഇൗ നഗരത്തിന്റെ ഭാഗമാകുകയായിരുന്നു. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ളവരോട് അദ്ദേഹംഅടുത്തബന്ധം പുലർത്തിയിരുന്നു.
സിനിമാ ഭ്രമംമൂലമാണ് മുംബൈ അന്ധേരിയിലുള്ള ഫാക്ടറി അദ്ദേഹത്തിന് നഷ്ടമായത്. സിനിമ നിർമിക്കാനായി ഫാക്ടറിയും അഞ്ചുനില ഒാഫീസ് ഉൾപ്പെടുന്ന കെട്ടിടസമുച്ചയവും വിൽക്കുകയായിരുന്നു. ഇന്ന് കോടികളാണ് ഇതിന്റെ വിപണി മൂല്യം. മുംബൈയിൽ അദ്ദേഹത്തിന് വീടും ഉണ്ടായിരുന്നു. സിനിമയോടൊപ്പം കുതിരപ്പന്തയത്തിലും ഒരുപോലെ മുഴുകിയത് പിള്ളയ്ക്ക് കനത്തസാമ്പത്തിക തിരിച്ചടിയുണ്ടാക്കിയതായി സുഹൃത്തുക്കൾ പറയുന്നു. സ്വത്തുകൾ എല്ലാം നഷ്ടമാവുകയും സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങുകയും ചെയ്തതോടെയാണ് പി.കെ.ആർ പിള്ള മുംബൈ വിട്ടത്.
Content Highlights: PRK Pillai producer passed away, his life in Mumbai city, Malayalam veteran filmmaker


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..