മലയാള സിനിമയിലെ ആദ്യ നായിക, 'പി.കെ.റോസി' ഒക്ടോബർ പതിനാലിന് 


പുതുമുഖമായ ഉപന്യ പി.കെ.റോസിയെ അവതരിപ്പിക്കുന്നു.

'പി.കെ.റോസി' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ.റോസിയുടെ ആത്മകഥ പറയുന്ന ചിത്രമാണ് പി.കെ.റോസി. ശക്തമായ ജാതീയ അസമത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് പ്രതിഭാധനനായ ജെ.സി.ഡാനിയേലാണ് റോസമ്മ എന്ന ദലിത് വിഭാഗത്തിലെ പെൺകുട്ടിയെ പി.കെ.റോസി എന്ന പേരിൽ നായികയായി വിഗതകുമാരൻ എന്ന നിശ്ശബ്​ദ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

സവർണ്ണമേധാവിത്വത്തിൻ്റെ തിക്താനുഭവങ്ങൾക്കു പിന്നീടവർ ബലിയാടാകേണ്ടി വന്നു. ഈ സംഭവങ്ങളെ കോർത്തിണക്കി പി.കെ.റോസി എന്ന ദുരന്ത നായികയുടെ കഥ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകനായ ശശി നടുക്കാട്. ജി.എസ്.ഫിലിംസിൻ്റെ ബാനറിൽ ഡി.ഗോപകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.



പുതുമുഖമായ ഉപന്യ പി.കെ.റോസിയെ അവതരിപ്പിക്കുന്നു. മധു, ഭീമൻ രഘു, ജയൻ ചേർത്തല, ഊർമ്മിളാ ഉണ്ണി, സേതുലക്ഷ്മി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുകു മരുതൂറിൻ്റെ വരികൾക്ക് ഈണം വിജയൻ സംഗീതം പകർന്നിരിക്കുന്നു. ബിനു മാധവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

എഡിറ്റിംഗ് -അഭി ജെ. കലാസംവിധാനം -ഉദയൻ പൂങ്കോട്. നിർമ്മാണ നിർവ്വഹണം - നാഥൻ കുളക്കട. ഫിലിം ക്രിട്ടിക്സ് പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം ഒക്ടോബർ പതിനാലിന് പ്രദർശനത്തിനെത്തുന്നു. വാർത്താപ്രചരണം -വാഴൂർ ജോസ്.

Content Highlights: pk rosi malayalam movie release date announced, movie news, malayalam movie news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented