'പിങ്ക്' സിനിമയുടെ  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു


\"പിങ്ക് \"സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

പ്രശസ്ത സിനിമാതാരങ്ങൾക്കൊപ്പം 25 ട്രാൻസ്ജെൻഡർ സുന്ദരികൾ ചേർന്ന് പിങ്ക് സിനിമയുടെ പോസ്റ്റർ ലോഞ്ച്. നടൻ ഇർഷാദാണ് ചടങ്ങിൽ ഔദ്യോഗികമായി പോസ്റ്റർ ലോഞ്ച് ചെയ്തത്. മഞ്ജു വാര്യർ, ആശ ശരത്, ഗുരു സോമസുന്ദരം, മുകേഷ്, സലിംകുമാർ, ഷൈൻ ടോം ചാക്കോ, രഞ്ജു രഞ്ജിമാർ അൽത്താഫ്, സിത്താര തുടങ്ങി നിരവധിപേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റർ ഷെയർ ചെയ്തു.

ട്രാൻസ്‌ജെൻഡർ ആയ ദയ വിസ്മയയുടെ മൂന്ന് പ്രണയങ്ങൾ ആണ് 'പിങ്ക്' സിനിമയുടെ ഇതിവൃത്തം. നവാഗതനായ വിനു വിജയ് ആണ് പിങ്ക് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മിസ്സ്‌ ട്രാൻസ് ഗ്ലോബൽ ആയ ശ്രുതി സിത്താര ആണ് ദയ യുടെ വേഷം ചെയ്യുന്നത്. ആക്റ്റീവിസ്റ്റായ ദയ ഗായത്രി, ജിഷ രെജിത്ത്, അരുൺ ജയ് രാജു എന്നിവർ ആണ് മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നത്.



ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിബിൻ നവാസ് ശരത് ചന്ദ്രൻ, അയൂബ് ഖാൻ എന്നിവർ ചേർന്നാണ് പിങ്ക് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വരൂപ് ചാക്കോള, ബ്ലാക്ക് ആക്ട്രിസ്.

ഛായാഗ്രഹണം - അഭിനന്ദ് സത്യൻ. എഡിറ്റിംഗ് - അയുബ് ഖാൻ. ആർട്ട് - സഹസ് ബാല. കോസ്റ്റ്യൂം - ബബിഷാ കെ രാജേന്ദ്രൻ. മേക്കപ്പ് - റഹീം കൊടുങ്ങല്ലൂർ, ജീവ ബെന്നി. ചീഫ് അസോസിയേറ്റ് നൗഫസ് നൗഷാദ്. അസോസിയേറ്റ് ജിഷാദ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അനുരാജ് വിജയൻ, അഭിജിത് ഭട്ടാചാര്യ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ - നിജിൻ നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

Content Highlights: pink malayalam movie firstlook poster released, pink cast, Shruthi Sithara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented