ഷിഫ ബാദുഷയുടെ ക്യാരക്ടർ പോസ്റ്റർ
ആനുകാലിക വിഷയങ്ങള്‍ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പില്ലര്‍ നമ്പര്‍.581'. തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു.
ഷിഫ ബാദുഷയുടെ ദിയ എന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി . ചെറുപ്പം തൊട്ടേ ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകളിലും മറ്റും അഭിനയിച്ചിട്ടുള്ള ഷിഫ ബാദുഷ കര്‍മയോദ്ധ, ഗോഡ്സ് ഓണ്‍ കണ്ട്രി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, നിര്‍ണായകം, തോപ്പില്‍ ജോപ്പന്, അച്ചായന്‍സ്, 1971 ബിയോണ്ട് ദി ബോര്‍ഡര്‍, പുള്ളിക്കാരന് സ്റ്റാറാ, കുട്ടനാടന്‍ മാര്‍പാപ്പാ, പഞ്ചവര്‍ണ്ണ തത്ത, പ്രീസ്റ്റ്, എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്,
സ്പെക്ട്രം മീഡിയയുടെ ബാനറില്‍ മാഗസിന് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദി ഷാന്‍, സക്കീര്‍ ഹുസൈന്, അഖില തുടങ്ങിയവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ഫിയോസ് ജോയ്, എഡിറ്റര്‍- സിയാദ് റഷീദ്, സംഗീതം- അരുണ്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്, ആര്‍ട്ട്- നസീര്‍ ഹമീദ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്, അസോസിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, സ്റ്റില്‍സ്- ബേസില്‍ സക്കറിയ, ഡിസൈന്‍- എസ്.ജെ & സഹീര്‍ റഹ്മാന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.
Content Highlights: Pillar number 581 Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..