ന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് ഹൃദയഹാരിയായ കുറിപ്പുമായി നടി ദീപിക പദുകോണ്‍. ഇവരൊന്നിച്ച് അഭിനയിച്ച പീകുവിന്റെ അഞ്ചാം വാര്‍ഷികം ഓര്‍മിപിച്ചാണ് ദീപിക കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയും നടി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തില്‍ ദീപികയുടെയും ഇര്‍ഫാന്റെയും ഒപ്പം പീകുവിന്റെ സംവിധായകന്‍ ഷൂജിത്ത് സര്‍ക്കാരുമുണ്ട്. സിനിമയിലെ 'ലംഹേ ഗുസര്‍ ഗയേ' എന്ന പാട്ടിന്റെ വരികളാണ് അടിക്കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിന്റെ അവസാനം ഇര്‍ഫാന് അനുശോചനവും നടി പറയുന്നുണ്ട്. പീകു, റാണ, ഭാസ്‌കര്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ദീപികയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്, ദീപികയുടെ അച്ഛന്‍ കഥാപാത്രം ഭാസ്‌കറായി വേഷമിട്ടത് നടന്‍ അമിതാഭ് ബച്ചനാണ്. ഒരു കാബ് കമ്പനിയുടെ ഉടമയായ റാണ ചൗധരിയായി വേഷമിട്ടത് ഇര്‍ഫാനും. അച്ഛന്റെയും മകളുടെയുമിടയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും തുടങ്ങി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ഒരു കാബ് കമ്പനി ഉടമയുടെയും കഥയാണ് പീകു പറയുന്നത്. ഇറങ്ങിയ വര്‍ഷം തന്നെ മൂന്ന് ദേശീയ അവാര്‍ഡുകളാണ് പീകു സ്വന്തമാക്കിയത്.

 
 
 
 
 
 
 
 
 
 
 
 
 

लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में पल में रुला दिया पल में हसा के फिर रह गये हम जी राहो में थोड़ा सा पानी है रंग है थोड़ी सी छावो है चुभती है आँखो में धूप ये खुली दिशाओ में और दर्द भी मीठा लगे सब फ़ासले ये कम हुए ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में थोड़ी सी बेरूख़ी जाने दो थोड़ी सी ज़िंदगी लाखो स्वालो में ढूंधू क्या थक गयी ये ज़मीन है जो मिल गया ये आस्मा तो आस्मा से मांगू क्या ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो -Piku Rest in Peace my Dear Friend...💔 #rana #piku #bhaskor @shoojitsircar @juhic3 #5yearsofpiku

A post shared by Deepika Padukone (@deepikapadukone) on

Content Highlights: Piku film completes 5 years, Deepika shares heartfelt note on co-star Irrfan Khan