ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യൽ സെക്കൻഡ്‌ ലുക്ക്‌ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്തു.

അഹാന കൃഷ്ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്‌. കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്ററിനെതിരെ ചിത്രത്തിലെ നായികമാരിൽ ഒരാളായ മെറീന മൈക്കിൾ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, "അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്.." എന്ന രസകരമായ തലക്കെട്ടോടെ തൻ്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എഡിറ്റ്‌ ചെയ്താണ്‌ ടൈറ്റിൽ പോസ്റ്റർ മറീന തൻ്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്‌.

അതിരന് ശേഷം പി.എസ് ജയഹരി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്‌, ലാലു അലക്സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം: സുമേഷ്‌ വി. റോബിൻ, വരികൾ: വിനായക്‌ ശശികുമാർ, മനു മഞ്ജിത്‌, ഛായാഗ്രഹണം: അൻജോയ്‌ സാമുവൽ, ചിത്രസംയോജനം: ബിബിൻ പോൾ സാമുവൽ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, ഡിസൈൻസ്‌: ഷിബിൻ.സി.ബാബു, വാർത്താ പ്രചരണം: പി.ശിവപ്രസാദ്‌.

Content Highlights: pidikittapulli movie Ahaana Krishna sunny wayne second look poster