ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫാഷന്‍ ഡിസൈനറാണ് നടാഷ.
സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
Content Highlights: Pictures of Varun Dhawan and Natasha Dalal wedding, photos marriage