നൻപകൽ നേരത്ത് മയക്കത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി | photo: facebook/george s
മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച 'നന്‍പകല്‍ നേരത്ത് മയക്കം'. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കൈയടി നേടുകയാണ്. ഇപ്പോഴിതാ, സിനിമയുടെ സെറ്റില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണിവ. മമ്മൂട്ടിയുടെ സുഹൃത്തായ ജോര്‍ജാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇതേ ക്ഷേത്രത്തിന് പുറത്ത് വിശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മിച്ചിരിക്കുന്നത്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പേരന്പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Content Highlights: pictures of mammootty from nanpakal nerath mayakkam location
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..