നടി പിയ ബാജ്‌പേയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സഹോദരന് വേണ്ടി വെന്റിലേറ്റർ ബെഡ് ആവശ്യപ്പെട്ട് നടി നേരത്തെ ട്വിറ്ററിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അധികം വൈകാതെ സഹോദരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഉത്തർപ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പിയയുടെ സഹോദരൻ. അദ്ദേഹത്തിന്റെ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പിയ സഹായമഭ്യർഥിച്ച് രം​ഗത്ത് വന്നത്. ‘എനിക്ക് അടിയന്തിര സഹായം വേണം.ഉത്തർപ്രദേശിലെ ഫറൂഖാബാദ് ആണ് സ്ഥലം,  ഒരു വെന്റിലേറ്റർ ബെഡ് വേണം. എന്റെ സഹോദരൻ മരിക്കാൻ പോകുകയാണ്. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ വിളിക്കണം.’ പിയയുടെ ട്വീറ്റിൽ പറയുന്നു .

എന്നാൽ അധികം കൈകാതെ സഹോദരൻ മരിച്ചു എന്ന ദുഃഖവാർത്തയും താരം അറിയിച്ചു

ബിജെപി നേതാവ് തജീന്ദർ പാൽ സിങ്ങ് ബാ​ഗയോടും താരം സഹായം അഭ്യർഥിച്ചിരുന്നു. വെന്റിലേറ്റർ സഹായമുള്ള കിടക്ക ലഭിച്ചുവെന്നും പക്ഷേ തന്റെ സഹോദരന് അത്ര സമയം ഭൂമിയിലുണ്ടായിരുന്നില്ലെന്നും സഹായത്തിന് നന്ദി പറഞ്ഞ് താരം പങ്കുവച്ച മറ്റൊരു ട്വീറ്റിൽ പറയുന്നു

​ഗോവ, കോ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് പിയ. മാസ്റ്റേഴ്‌സ്, ആമയും മുയലും, അഭിയുടെ കഥ അനുവിന്റെയും എന്നീ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

content highlights : Actor Pia Bajpiee’s brother passes away due to Covid hours after she seek help for ventilator bed on Twitter