മോഹൻലാൽ. ബറോസിന്റെ സെറ്റിൽ നിന്ന് അനീഷ് ഉപാസന പകർത്തിയ ചിത്രം | ഫോട്ടോ: www.facebook.com/AnieshUpaasana
മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസമാണ് അവസാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന.
പാക്കപ്പ് എന്ന നീട്ടിവിളിക്ക് പകരം ദൈവത്തിനോട് നന്ദി പറയുന്ന താരത്തെയാണ് താൻ കണ്ടതെന്ന് അനീഷ് ഉപാസന ഫെയ്സ്ബുക്കിൽ കുറിച്ചു. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥനയെന്നും അദ്ദേഹം എഴുതി. സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ബറോസ്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദഗ്ധരും ബറോസിന്റെ ഭാഗമായുണ്ട്.
സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ജിജോയാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..