പുതുമുഖങ്ങളായ സന്‍മയാനന്ദന്‍, റോണി രാജ്, ജെന്‍സണ്‍ ജോസ്, ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ലെനിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പെട്ടിലാമ്പ്രട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറക്കി.

ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ചെമ്പില്‍ അശോകന്‍, ഉല്ലാസ് പന്തളം, ശിവദാസ് മാറാമ്പിളി, ലീലാകൃഷ്ണന്‍, സ്വാസിക, പറവൂര്‍ വാസന്തി, മേരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സെവന്‍ പാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സ്വരൂപ് രാജന്‍ മയില്‍വാഹനം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം മധു മാടശ്ശേരി നിര്‍വഹിക്കുന്നു. നിഷാദ് അഹമ്മദ്, ഷാജി ഏഴിക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിജയ് യേശുദാസ്, സുജിത്ത് സുരേശന്‍, അമന്‍ എന്നിവരാണ് ഗായകര്‍.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ഷൊര്‍ണൂര്‍ വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹോചിമിന്‍ കെ.സി., കല: ശ്രീകര്‍, മേക്കപ്പ്: സുനില്‍ നാടക്കല്‍, കോസ്റ്റ്യൂം ഡിസൈനേഴ്‌സ്: ലിയാ റാഫേല്‍, അനുമോള്‍ സി.ജി., വസ്ത്രാലങ്കാരം: അനിക്കുട്ടന്‍ കെടാമംഗലം, വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.