ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രജനികാന്തും ഒന്നിക്കുന്ന ''പേട്ടയുടെ'' രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങി. ആദ്യം ഇറങ്ങിയ പോസ്റ്ററിലെ സ്‌റ്റെലിഷ് വേഷത്തില്‍ നിന്ന് വിഭിന്നമായി പരാമ്പരാഗത തമിഴ് വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.വെള്ള ഷര്‍ട്ടും,കൊമ്പന്‍ മീശയും നെറ്റിയിലെ കുറിയും സൂപ്പര്‍ താരത്തിന്റെ പഴയകാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ളതാണ്‌.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, സിമ്രന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

തമിഴ് സിനിമയിലെ വേറിട്ട സംവിധാന രീതി അവലംബിക്കുന്ന ഒരാളാണ് കാര്‍ത്തിക് സുബ്ബരാജ്. രജനിയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പേട്ടയെ വന്‍പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ContentHighlights: Petta Rajnikanth new movie, karthik subbaraj, vijay sethupathy, karthik subbaraj and rajanikanth combo, anirudh ravichander, kalanidhimaran, petta look