സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. സിമ്രാനൊപ്പമാണ് രജനികാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ചിരിതൂകി പൂച്ചെടികളുമായി ആള്‍ക്കൂട്ടത്തിന്റെ എതിര്‍ദിശയില്‍ വരുന്നതാണ് പോസ്റ്ററിലുള്ളത്. 

സിമ്രാന്‍ ഇതാദ്യമായാണ് രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. 'അതിരില്ലാത്ത സന്തോഷം തോന്നുന്നു.. വിശ്വസിക്കാനാവാതെ ഒന്നു നുള്ളി നോക്കി'യെന്നാണ് സിമ്രാന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. രജനികാന്തിനൊപ്പം ആദ്യമായാണ് കാര്‍ത്തിക് ഒന്നിക്കുന്നത്. തൃഷ, വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. പൊങ്കലിനാണ് ചിത്രം റിലീസാവുന്നത്. 

ശിവയുടെ സംവിധാനത്തില്‍ അജിത് നായകനാകുന്ന ചിത്രം വിശ്വാസവും പൊങ്കലിനാണ് റിലീസ്. തല-തലൈവ ആരാധകരുടെ പൊങ്കലിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ്.

petta

Content Highlights : Petta film poster, Actor Rajanikanth, Simran, Pongal release, Petta tamil film