ടി വനിത വിജയകുമാറുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്റർ പോളിനെതിരേ പരാതി നൽകി മുൻഭാര്യ എലിസബത്ത് ഹെലൻ. 

താനുമായി  വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് വടപളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഇവർ പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്.

കഴിഞ്ഞ ദിവസം ചെന്നെയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍. കുറച്ച് കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്. 

Content Highlights: Peter Paul ex wife lodges complaint against his marriage with Vanitha Vijayakumar