ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന രജനി കാന്ത്- കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യിലെ ആദ്യ ഗാനം പുറത്ത് എത്തി. മരണമാസ്സ് എന്ന തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിവേകാണ്.

സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അക്ഷന്‍ ത്രില്ലര്‍ ചിത്രമായ പേട്ടയില്‍ വലിയൊരു താരനിര തന്നെ അണിനരിക്കുന്നുണ്ട്.

വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ രജനി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ContentHighlights: Rajani kanth movie peta, peta tamil movie, karthik subaraj, maranamass song released, boby simha, vijay sethupathi