മിമിക്രി കലാകാരനും നടനുമായ പെരുന്താറ്റില്‍ ഗോപാലന്‍ അന്തരിച്ചു


പെരുന്താറ്റിൽ ഗോപാലൻ

തലശ്ശേരി: മിമിക്രി, മോണോ ആക്ട് കലാകാരനും ആധ്യാത്മിക പ്രഭാഷകനുമായ എരഞ്ഞോളി പെരുന്താറ്റില്‍ സൗഭാഗ്യയില്‍ പെരുന്താറ്റില്‍ ഗോപാലന്‍ (മണ്ടമുള്ളതില്‍ ഗോപാലന്‍-73) അന്തരിച്ചു.

ഇംഗ്ലീഷ് മീഡിയം, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാനടന്‍മാരുടെ ശബ്ദം അനുകരിച്ചാണ് കലാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്.

കൊച്ചിന്‍ കലാഭവനില്‍ സിനിമനടന്‍ ജയറാം, സൈനുദ്ദീന്‍, റഹ്മാന്‍, നാരായണന്‍കുട്ടി എന്നിവരൊടൊപ്പം രണ്ടുവര്‍ഷം സംസ്ഥാനത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ഒന്‍പത് തവണ ഗോപാലന്റെ ശിഷ്യര്‍ ഏകാഭിനയത്തില്‍ വിജയികളായി. നാലായിരത്തോളം ശിഷ്യന്മാരുണ്ട്.

സിനിമതാരങ്ങളായ വിനീത്, വിനീത്കുമാര്‍, വിനീത് ശ്രീനിവാസന്‍, ഷംന കാസിം, ഗായകന്‍ നജീം അര്‍ഷാദ് എന്നിവര്‍ മോണോ ആക്ട് പഠിക്കാനെത്തിയിരുന്നു. മക്കളും കലോത്സവ വേദികളില്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

കോഴിക്കോട് ആകാശവാണിയില്‍ നാടക കലാകാരനായിരുന്നു. തലശ്ശേരി ഗവ. പ്ലീഡര്‍ ഓഫീസില്‍ ജീവനക്കാരനായി സര്‍വീസില്‍നിന്ന് വിരമിച്ചു. ഭാര്യ: സത്യവതി. മക്കള്‍: സുസ്മിത (ഏഷ്യാനെറ്റ് റേഡിയോ അവതാരിക, ദുബായ്), സുകേഷ് (ഷാര്‍ജ), സുഗിഷ (വടക്കുമ്പാട് എച്ച്.എസ്.എസ്. അധ്യാപിക). മരുമക്കള്‍: ജഗദീശന്‍ (ദുബായ്), നിമ്മി (ഷാര്‍ജ), സജിത്ത് (ബിസിനസ്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനകി, ജയശ്രീ, സുരേന്ദ്രന്‍.

Content Highlights: perunthattil gopalan actor mimicry artist passed away, cochin kalabhavan, oru vadakkan selfie film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented