Kaniha
കനിഹ, പ്രതാപ് പോത്തൻ,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെർഫ്യൂം' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെർഫ്യൂമിൻറെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയിൽ നഗരത്തിൻറെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിൻറെ പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീൽ കുമാർ, ദിലീപ്, വിനോദ് കുമാർ, ശരത്ത് മോഹൻ, ബേബി ഷമ്മ, ചിഞ്ചുമോൾ, അൽ അമീൻ,നസീർ, സുധി, സജിൻ, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
content highlights : perfume malayalam movie trailer release kaniha prathap pothen haridas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..