കനിഹ, പ്രതാപ് പോത്തൻ,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെർഫ്യൂം' എന്ന ചിത്രത്തിന്റെ ട്രെയിലർ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും.ജയസൂര്യ, അനൂപ് മേനോൻ, പ്രതാപ് പോത്തൻ' ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്യുന്നത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെർഫ്യൂമിൻറെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയിൽ നഗരത്തിൻറെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിൻറെ പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീൽ കുമാർ, ദിലീപ്, വിനോദ് കുമാർ, ശരത്ത് മോഹൻ, ബേബി ഷമ്മ, ചിഞ്ചുമോൾ, അൽ അമീൻ,നസീർ, സുധി, സജിൻ, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ബാനർ- മോത്തി ജേക്കബ് പ്രൊഡക്ഷൻസ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിർമ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശരത്ത് ഗോപിനാഥ, രചന- കെ പി സുനിൽ, ക്യാമറ- സജത്ത് മേനോൻ, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന- ശ്രീകുമാരൻ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട്, ഗായകർ - കെ എസ് ചിത്ര, മധുശ്രീ നാരായണൻ, പി കെ സുനിൽ കുമാർ, രഞ്ജിനി ജോസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, ആർട്ട്- രാജേഷ് കല്പത്തൂർ, പി ആർ ഒ - പി ആർ സുമേരൻ, എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.

content highlights : perfume malayalam movie trailer release kaniha prathap pothen haridas