അക്ഷയ് പ്രകാശിന്റെ പെണ്‍ദൈവം എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്.
സ്ത്രീയുടെ മാത്രം സവിശേഷതയായ ആര്‍ത്തവം. അത് മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ അടിത്തറ കൂടിയാണ്. എന്നിട്ടും ആര്‍ത്തവം ആശുദ്ധിയായി കാണുന്ന അവസ്ഥ ഭീകരമാണ്. സ്ത്രീയുടെ ഉര്‍വരതയുടെ അടയാളം അവള്‍ക്ക് അയിത്തമായി മാറുന്നു എന്ന വിരോധാഭാസത്തെ മറികടക്കാനുള്ള എളിയ ശ്രമമാണിത്. ഉര്‍വരയായ സ്ത്രീ അശുദ്ധയല്ല,ദൈവം തന്നെ എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കഥ തിരക്കഥ സംവിധാനം അക്ഷയ് പ്രകാശിന്റേത് തന്നെയാണ്. ഒരു കഥാപാത്രം മാത്രമുള്ള ചിത്രത്തില്‍ അജിഷയാണ് വേഷമിട്ടിരിക്കുന്നത്.
സഹസംവിധാനം- പ്രണവ്, സംവിധായ സഹായികള്‍- രോഹിത്, ശ്രീജിത്ത്, അനു , ഛായാഗ്രഹണം- ജനീഷ്, സഹഛായാഗ്രഹണം- സനൂപ്, കലാസംവിധാനം- സുജിത്ത്, നിര്മ്മാണരൂപകല്പന-സുവിധ, അര്‍ച്ചന, രേഷ്മ, പ്രൊഡക്ഷന്‍ അസോസിയേറ്റ്- അഖിലേഷ്, സൗണ്ട്- സൈജു, ബൈജു, സംഗീതം- മിഥുന്, നിര്‍മാണം- അനൂപ്.
Content Highlights: Pendaivam Malayalam Short Film Akshay prakash and friends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..