മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ പേളി വ്യക്തമാക്കി.
ഇത്രയും നാള്‍ പിന്തുണ നല്‍കിയ എല്ലാവരും ഇനിയുള്ള യാത്രയില്‍ തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയുടെ റേറ്റിങ്ങിനായി അണിയറ പ്രവര്‍ത്തകരുടെ അറിവോടെ കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ കാര്യം വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പേളിയും ശ്രീനിഷും ഷോയ്ക്കിടെ അവതാരകനായ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
Content Highlights: pearle maaney srinish aravind wedding date