നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. ശ്രീനിഷ് ആണ് വിവരം ആരാധകരുമായി പങ്കുവച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു. 

ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് പേളി. താനും കുഞ്ഞും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്ന് പേളി കൂട്ടിച്ചേര്‍ത്തു. 

ഇത് ഞങ്ങളുടെ പെണ്‍കുഞ്ഞ്, ഈ മനോഹര നിമിഷം നിങ്ങളെല്ലാവരുമായി ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ രണ്ട് പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നു. എന്നാല്‍ മിസ്റ്റര്‍ ഡാഡി ക്ഷീണിതനാണ്. കുഞ്ഞിനെ ചിത്രം ഇപ്പോള്‍ പങ്കുവയ്‌ക്കേണ്ട എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ എന്റെ കുടുംബത്തെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന നിങ്ങളുമായി ചിത്രം പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. എല്ലാവരുടെയും അനുഗ്രഹം വേണം-  പേളി കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ഒട്ടനവധിപേര്‍ പേളിയ്ക്കും കുഞ്ഞിനും ശ്രീനിഷിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വരുന്നത്. 

Content Highlights: pearle maaney shares baby girl's photo for her fans on Instagram