മൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ വ്യക്തിയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ഗര്‍ഭാവസ്ഥയിലുളള ചിത്രങ്ങളും വീഡിയോകളും പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ ചിത്രങ്ങള്‍ എടുത്ത് വാര്‍ത്തയാക്കുന്നതും പതിവാണ്. എന്നാല്‍ തന്റെ ഗര്‍ഭകാലം ആഘോഷമാക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഈ ഉത്സാഹം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോ പ്രൊമോട്ട് ചെയ്യാന്‍ കൂടി കാണിക്കാമോ എന്ന് പേളി ചോദിക്കുകയാണിപ്പോള്‍. ഫെയ്‌സ്ബുക്കിലൂടെയാണ് നടിയുടെ ചോദ്യം. 

'ഗര്‍ഭാവസ്ഥയില്‍ ഞാന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതായി കണ്ടു. നന്ദിയുണ്ട്. ഇതുപോലെ, നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന എന്റെ ആദ്യ ബോളിവുഡ് ചിത്രം 'ലുഡോ' ഒന്ന് പ്രൊമോട്ട് ചെയ്ത് തരാന്‍ പറ്റുമോ? എന്റെ ഗര്‍ഭകാലം പങ്കുവെയ്ക്കാന്‍ കാണിക്കുന്ന ഉത്സാഹം ഇതിനുവേണ്ടിക്കൂടി ഉപയോഗിച്ചാല്‍ വലിയ ഉപകാരമായിരുന്നു-' പേളി കുറിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പേളി മാണി വേഷമിട്ട ഹിന്ദി ചിത്രം 'ലൂഡോ' പുറത്തിറങ്ങിയത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിലുള്ളത്.  അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത്. രാജ് കുമാര്‍ റാവു, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ക്ക്, പങ്കജ് ത്രിപതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

All the Online News channels using the pics I share On my social media handles to talk about my Pregnancy... Thank...

Posted by Pearle Maaney on Friday, 20 November 2020

Content Highlights: Pearle Maaney asks onlie media to promote her film Ludo instead her pregnancy photos