നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു. 

ശ്രീനിഷ് ആണ് വിവരം ആരാധകരുമായി പങ്കുവയ്ച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു. 

ദൈവം ഞങ്ങള്‍ക്കായി കാത്തുവച്ച നിധിയെ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതൊരു പെണ്‍കുഞ്ഞാണ്.എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും രണ്ടുപേരും അടിപൊളിയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും അനുഗ്രഹത്തിനും നന്ദി- ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു. 

ഒട്ടനവധിപേര്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വരുന്നത്. 

Content Highlights: pearle maaney and srinish welcome their daughter