-
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോടികളാണ് അവതാരകയും നടിയുമായ പേളി മാണിയും നടന് ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹവും വലിയ ആഘോഷമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ വിവാഹവേളയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പേളി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹച്ചടങ്ങുകള്‍ക്കിടയില്‍ മോതിരം കൈമാറുന്ന വേളയില്‍ പരസ്പരം നോക്കി പുഞ്ചിരി തൂകുന്ന ചിത്രമാണ് പേളി പങ്കുവെച്ചിരിക്കുന്നത്.
പേളിയുടെ കുറിപ്പ്
ആ നിമിഷം.. നാമപ്പോള് അറിഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷത്തിലായിരുന്നു നമ്മള്. അല്ലേ ശ്രീനി..(സന്തോഷം, നാണം, ആകാംക്ഷ, പേടി, സ്നേഹം, അമിതവേഗത്തില്‍ ഹൃദയമിടിപ്പ്, എല്ലാ വിധ വികാരങ്ങളും അപ്പോള്‍ നമുക്കിടയില്‍ ആ ഒരു നിമിഷത്തില്‍ മിന്നിമറഞ്ഞു.. അവന് ചിരിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഞാനവനെ ചുംബിച്ചു..
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ(സീസണ് വണ്‍)സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയുടെ റേറ്റിങ്ങിനായി അണിയറ പ്രവര്‍ത്തകരുടെ അറിവോടെ കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ കാര്യം വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പേളിയും ശ്രീനിഷും ഷോയ്ക്കിടെ അവതാരകനായ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
Content Highlights : pearle maaney about wedding moments sreenish aravind instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..