ജോജു ജോർജ്| Photo: https:||www.facebook.com|joju.george1
സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന പീസ് എന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ 16ന് തൊടുപുഴയില്‍ തുടങ്ങി. ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്.
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
ക്യാമറ- ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട്- ശ്രീജിത്ത് ഓടക്കാലി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രതാപന് കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്-ജിഷാദ്, മേക്കപ്പ-് ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ്- ജിതിന് മധു, ചീഫ് അസോ: ഡയറക്ടര്‍ കെ.ജെ വിനയന്, അസോ: ഡയറക്ടര്‍ മുഹമ്മദ് റിയാസ്.വാര്‍ത്ത പ്രചാരണം പി.ശിവപ്രസാദ്.
Content Highlights: Peace Malayalam Movie Joju George
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..