രാഷ്ട്രീയം മാത്രമല്ല സിനിമയും തനിക്കു വഴങ്ങുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളയാളാണ് പൂഞ്ഞാർ എം.എൽ.എ  പി സി ജോര്‍ജ്. ഇപ്പോഴിതാ പുതുതായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്തൊരു വ്യത്യസ്തമായ വേഷമാണ് പിസി കൈകാര്യം ചെയ്യുന്നത്. 'തീക്കുച്ചിയും പനിത്തുള്ളിയും' എന്ന ചിത്രത്തില്‍ പോലീസ് കമ്മീഷണറായി വിലസുകയാണ് പിസി.

കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍.  'ഒരു മഞ്ഞുതുള്ളിയില്‍ തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയ കഥ'' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ആണെന്നത് ട്രെയിലറില്‍ നിന്നു വ്യക്തമാണ്. 

മിത്രന്‍ നൗഫല്‍ ദീന്‍  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃഷ്ണ കുമാര്‍, കനി കുസൃതി, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടിഎ മജീദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഒരുപറ്റം പുതുമുഖങ്ങളുമായി എത്തുന്ന  ചിത്രം ജൂലൈ 27നു തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

Content highlights: pc george as police commissioner