വൻ കല്യാൺ‌ നായകനായെത്തുന്ന വക്കീൽ സാബിന്റെ പുതിയ പോസ്റ്റർ പുറത്ത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ടത്. നിവേദ തോമസ്, അഞ്ജലി, അനന്യ നാ​ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‌

അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക്  റീമേയ്ക്കാണ് വക്കീൽ സാബ്. താപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറും ദിൽ രാജുവും ചേർന്നാണ്. തമൻ ആണ് സം​ഗീതം. 

തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. 'നേർക്കൊണ്ട പാർവൈ' എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത്ത് വക്കീൽ വേഷത്തിലെത്തിയപ്പോൾ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. 

Content Highlights : Pawan Kalyan new Movie Vakeel saab poster Pink Remake Anjali Nivetha thomas