Pawan Kalyan
പവർസ്റ്റാർ പവൻ കല്ല്യാൺ നായകനാവുന്ന 'ഹരി ഹര വീരമല്ലു' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം രത്നം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ് ജഗർലമുടിയാണ്.
പീരീഡ് മൂവിയായി ഒരുങ്ങുന്ന ഹരി ഹര വീരമല്ലു പതിനേഴാം നൂറ്റാണ്ടിൽ മുഗൾ, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചാർമിനാർ, റെഡ് ഫോർട്ട്, മച്ചിലിപട്ടണം പോർട്ട് തുടങ്ങിയവയുടെ വലിയ സെറ്റുകളാണ് ചിത്രത്തിനായി ഒരുങ്ങുന്നത്.
150 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നാല്‍പ്പത് ശതമാനം ഷൂട്ടിംഗ് ഇതിനോടകം കഴിഞ്ഞു. ജൂലൈ മാസത്തോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും.
ആറ് മാസത്തെ സമയമാണ് വി.എഫ്.എക്സിന് വേണ്ടി മാത്രം മാറ്റി വെച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വി.എഫ്.എക്സ് മേൽനോട്ടം വഹിക്കുന്ന ബെൻ ലോക്ക് ആണ് ഹരി ഹര വീരമല്ലുവിന്റെയും വി.എഫ്.എക്സ്.
നിധി അഗർവാൾ ആണ് നായിക. എം.എം കീരവാനി, ജ്ഞാന ശേഖർ വി.എസ് എന്നിവർ യഥാക്രമം സംഗീതവും ക്യാമറയും കൈകാര്യം ചെയ്യുന്നു. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
എഡിറ്റർ ശ്രാവൻ, സംഭാഷണം സായ് മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, സ്റ്റണ്ട് രാം-ലക്ഷ്മൺ, ശ്യാം കൗശൽ, ദിലീപ് സുബ്ബാരായൺ, കോസ്റ്റ്യൂം ഡിസൈനർ ഐശ്വര്യ രാജീവ്, പി.ആർ.ഒ ആതിര ദിൽജിത്ത്. എന്നിവരാണ്. 2022 സംക്രാന്തിക്ക് ചിത്രം റിലീസ് ചെയ്യും.
Content Highlights : Pawan Kalyan new movie Hari Hara Veeramallu first look poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..