കോടികള്‍ ജീവനാംശം നല്‍കി മൂന്ന് വിവാഹം; പവന്‍ കല്യാണിന്റെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍


പവൻ കല്യാൺ | Photo: UNI

വിജയവാഡ: നടനും ജന സേവാ നേതാവുമായ പവന്‍ കല്യാണിനെതിരേ ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്‍. വിവാഹത്തെ സംബന്ധിച്ച് നടന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് വനിതാ കമ്മീഷന്റെ നീക്കം.

ഒരു പൊതുചടങ്ങിനിടെ പവന്‍ കല്യാണ്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കോടികള്‍ ജീവനാംശം നല്‍കിയാണ് താന്‍ പുനര്‍വിവാഹം നടത്തിയതെന്ന് പവന്‍ കല്യാണ്‍ പറഞ്ഞുവെന്നും അത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു.



കോടികള്‍ ജീവനാംശം നല്‍കിയാണ് മൂന്ന് തവണ വിവാഹിതനായത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കും പണമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

പവന്‍ കല്യാണിന്റെ പരാമര്‍ശം അപലപനീയമാണ്. വിവാഹം എന്ന മംഗളകര്‍മ്മത്തിന് സമൂഹം വലിയ വില കല്‍പ്പിക്കുന്നു. ജനസേവാ പാര്‍ട്ടി നേതാവിന്റെ വാക്കുകള്‍ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എന്ന് പറയുന്നത് പണം കൊണ്ട് അളക്കാന്‍ സാധിക്കില്ല. പവന്‍ കല്യാണിന്റെ പാത യുവാക്കള്‍ പിന്തുടര്‍ന്നാല്‍ അത് സ്ത്രീകളുടെ ജീവിതത്തെ ബാധിക്കും. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

നന്ദിനിയായിരുന്നു പവന്‍ കല്യാണിന്റെ ആദ്യഭാര്യ. 1997 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2009 ല്‍ നടി രേണു ദേശായിയെ വിവാഹം ചെയ്തു. അതില്‍ ഒരു മകന്‍ ജനിച്ചു. 2012 ല്‍ ഈ ബന്ധവും അവസാനിച്ചു. 2013 ല്‍ റഷ്യന്‍ സ്വദേശിയായി അന്ന ലെസ്‌നേവയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

Content Highlights: Pawan Kalyan comment on three marriages, controversial remark


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented