ബാല്യകാല ഓര്‍മകളുണര്‍ത്തി 'പാത്തുമ്മയുടെ ആട്' ഹ്രസ്വചിത്രം


കല്യാണത്തിന് ബിരിയാണിവെക്കാന്‍ ഒരു ആടിനെ കൊണ്ടുവരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് 20മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.

-

കോഴിക്കോട്: ബാല്യകാല നിഷ്‌കളങ്കതയും സഹജീവി സ്നേഹവും അവതരിപ്പിച്ച 'പാത്തുമ്മയുടെ ആട്' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എട്ടാംക്ലാസുകാരന്‍ അലിയുടെ അനിയന്റെ സുന്നത്ത് കല്യാണത്തിന് ബിരിയാണിവെക്കാന്‍ ഒരു ആടിനെ കൊണ്ടുവരുന്നതും തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് 20മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.

ആടിനെ മേയ്ക്കാന്‍ കുന്നിന്‍മുകളില്‍ പോയപ്പോള്‍ ഫാത്തിമയെന്ന പെണ്‍കുട്ടിയുമായി അലി സൗഹൃദത്തിലാകുന്നതും ആടിനെ കൈവിടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതുമെല്ലാം ആശയംചോര്‍ന്നുപോകാതെ ആസ്വാദകരിലെത്തിക്കുന്നു.

വയനാട്ടിലേയും തൃശ്ശൂരിലേയും പ്രകൃതി മനോഹാരിതയാണ് ഹ്രസ്വചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. എന്‍.കെ ഷംലാദാണ് സംവിധായകന്‍. ആശ്രിത് സന്തോഷ് ഛായാഗ്രഹണവും മുകേഷ് കൊമ്പന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മുത്താരം കുന്നിറങ്ങി.... വന്നെത്തണ മേഘമെല്ലാം... എന്ന് തുടങ്ങുന്ന ഗാനവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. സന്ദൂപ് കരുവട്ടിന്റെ വരികള്‍ക്ക് ധനുഷ് ഹരികുമാറാണ് ഈണം നല്‍കിയത്. പാച്ചു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. ഫെബ്രുവരി 6 ന് യൂട്യൂബില്‍ റിലീസ് ചെയ്ത ഷോട്ട് ഫിലിം ഇതിനകം രണ്ട് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

Content Highlights: pathummayude aadu short film Malayalam Shamlad Asrith Santhosh Mukesh Komban

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented